അറിയിപ്പ് - വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നതും പ്ലാസ്റ്റിക് കത്തിക്കുന്നതും ശിക്ഷാർഹമായ കുറ്റകൃത്യമാണ്. ആയത് നേരിട്ടോ തെളിവ് മുഖേനയോ കണ്ടെത്തുന്ന പക്ഷം പിഴ ചുമത്തുന്നതാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

വിനയൻ എസ്

പ്രസിഡൻ്റ്

അശ്വതി വി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മഹേഷ് കുമാർ ബി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ദീപ എസ് എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുബാഷ് എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അജിത് കുമാർ എ ആർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഞങ്ങളെക്കുറിച്ച്

 വിളവൂർക്കൽ ഗ്രാമപഞ്ചായത്ത്ചരിത്രം • ഭൂമിശാസ്ത്രം • ഭരണസംവിധാനം • വികസന സവിശേഷതകൾ🏡 ഗ്രാമപഞ്ചായത്തിനെക്കുറിച്ച്തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട താലൂക്കില്‍ ആറ്റിങ്ങൽ അസംബ്ളി മണ്ഡലത്തില്‍ വിളവൂര്‍ക്കല്‍ വില്ലേജുള്‍പ്പെടുന്ന വിളവൂര്‍ക്കല്‍ പഞ്ചായത്ത് 1979-ലാണ് രൂപീകൃതമായത്. 12.02 ച:കി.മീ വിസ്തീര്‍ണ്ണമുള്ള വിളവൂര്‍ക്കല്‍ തിരുവനന്തപുരം നഗരസഭ പരിധിയോടടുത്തു കിടക്കുന്നു. വിളപ്പില്‍, മലയിന്‍കീഴ്, പള്ളിച്ചല്‍ എന്നീ പഞ്ചായത്തുകളും വിളവൂര്‍ക്കലിന്റെ അതിര്‍ത്തി പങ്കിടുന്നു. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് കെ.പൊന്നയ്യന്‍ നാടാര്‍ ആയിരുന്നു.1966-67 കാലഘട്ടത്തില്‍ നവീകരിച്ച മലയിന്‍കീഴ്-പാപ്പനംകോട് റോഡും കുണ്ടമണ്‍ഭാഗം-മലയിന്‍കീഴ് റോഡുമാണ് ഇവിടുത്തെ പ്രധാന റോഡുകള്‍. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലാണ് വിളവൂര്‍ക്കല്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന പ്രദേശം. കുന്നുകളും, സമതലങ്ങളും, പാടശേഖരങ്ങളും, പാറക്കൂട്ടങ്ങളും ചേര്‍ന്ന ഭൂപ്രകൃതിയാണ് പഞ്ചായത്തിന്റേത്.കരമനയാര്‍ പഞ്ചായത്തിലൂടെയാണ് ഒഴുകുന്നത്. കുളങ്ങള്‍, കിണറുകള്‍, തോടുകള്‍ എന്നിവയാണ് മറ്റ് പ്രധാന ജലസ്രോതസ്സുകള്‍. സമതലങ്ങളിലും താഴ്വരകളിലും...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

September 16, 2026

യോഗ ദിനം

വിളവൂർക്കൽ ഗ്രാമപഞ്ചായത്ത്: യോഗ പരിശീലനംജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്, വിളവൂർക്കൽ ഗ്രാമപഞ്ചായത്തും ഗവൺമെന്റ് മാതൃക ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി സംഘടിപ്പിച്ച യോഗ പരിശീലന പരിപാടി 2026 ജൂൺ 27-ന് വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട വിളവൂർക്കൽ ഗ്രാമപഞ്ചായത്ത്...

കൂടുതൽ വായിക്കുക
പുതിയ വാർത്ത
Thumbnail

കർഷക ദീനം

September 16, 2026