യോഗ ദിനം
September 16, 2026
വിളവൂർക്കൽ ഗ്രാമപഞ്ചായത്ത്: യോഗ പരിശീലനം
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്, വിളവൂർക്കൽ ഗ്രാമപഞ്ചായത്തും ഗവൺമെന്റ് മാതൃക ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി സംഘടിപ്പിച്ച യോഗ പരിശീലന പരിപാടി 2026 ജൂൺ 27-ന് വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിനയൻ എസ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഈ പരിപാടി വൻ വിജയമാക്കിത്തീർക്കുന്നതിനായി സഹകരിക്കുകയും പങ്കെടുക്കുകയും ചെയ്ത എല്ലാ ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കും, പഞ്ചായത്ത് ജീവനക്കാർക്കും, പൊതുജനങ്ങൾക്കും നന്ദി അറിയിക്കുന്നു.