അറിയിപ്പ് - വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നതും പ്ലാസ്റ്റിക് കത്തിക്കുന്നതും ശിക്ഷാർഹമായ കുറ്റകൃത്യമാണ്. ആയത് നേരിട്ടോ തെളിവ് മുഖേനയോ കണ്ടെത്തുന്ന പക്ഷം പിഴ ചുമത്തുന്നതാണ്.
ഒറ്റ നോട്ടത്തില്‍

🌿

വിളവൂർക്കൽ ഗ്രാമപഞ്ചായത്ത്

ചരിത്രം • ഭൂമിശാസ്ത്രം • ഭരണസംവിധാനം • വികസന സവിശേഷതകൾ

🏡 ഗ്രാമപഞ്ചായത്തിനെക്കുറിച്ച്

തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട താലൂക്കില്‍ ആറ്റിങ്ങൽ അസംബ്ളി മണ്ഡലത്തില്‍ വിളവൂര്‍ക്കല്‍ വില്ലേജുള്‍പ്പെടുന്ന വിളവൂര്‍ക്കല്‍ പഞ്ചായത്ത് 1979-ലാണ് രൂപീകൃതമായത്. 12.02 ച:കി.മീ വിസ്തീര്‍ണ്ണമുള്ള വിളവൂര്‍ക്കല്‍ തിരുവനന്തപുരം നഗരസഭ പരിധിയോടടുത്തു കിടക്കുന്നു. വിളപ്പില്‍, മലയിന്‍കീഴ്, പള്ളിച്ചല്‍ എന്നീ പഞ്ചായത്തുകളും വിളവൂര്‍ക്കലിന്റെ അതിര്‍ത്തി പങ്കിടുന്നു. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് കെ.പൊന്നയ്യന്‍ നാടാര്‍ ആയിരുന്നു.

1966-67 കാലഘട്ടത്തില്‍ നവീകരിച്ച മലയിന്‍കീഴ്-പാപ്പനംകോട് റോഡും കുണ്ടമണ്‍ഭാഗം-മലയിന്‍കീഴ് റോഡുമാണ് ഇവിടുത്തെ പ്രധാന റോഡുകള്‍. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലാണ് വിളവൂര്‍ക്കല്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന പ്രദേശം. കുന്നുകളും, സമതലങ്ങളും, പാടശേഖരങ്ങളും, പാറക്കൂട്ടങ്ങളും ചേര്‍ന്ന ഭൂപ്രകൃതിയാണ് പഞ്ചായത്തിന്റേത്.

കരമനയാര്‍ പഞ്ചായത്തിലൂടെയാണ് ഒഴുകുന്നത്. കുളങ്ങള്‍, കിണറുകള്‍, തോടുകള്‍ എന്നിവയാണ് മറ്റ് പ്രധാന ജലസ്രോതസ്സുകള്‍. സമതലങ്ങളിലും താഴ്വരകളിലും ഫലഭൂയിഷ്ടമായ മണ്ണും നെല്‍പ്പാടങ്ങളില്‍ മണല്‍ കലര്‍ന്ന കളിമണ്ണുമാണുള്ളത്. കുന്നിന്‍ പ്രദേശങ്ങളില്‍ റബ്ബര്‍ കൃഷി ചെയ്യുന്നു. കൂടാതെ തരിശായി കിടക്കുന്ന പ്രദേശവുമുണ്ട്.

ചെരിഞ്ഞ പ്രദേശങ്ങളില്‍ തെങ്ങ്, മാവ്, ഫലവൃക്ഷങ്ങള്‍ എന്നിവ കാണുന്നു. സമതലങ്ങളില്‍ തെങ്ങ്, വാഴ, മരച്ചീനി എന്നിവയ്ക്കു പുറമേ അങ്ങിങ്ങായി മറ്റു നാണ്യവിളകളും കൃഷി ചെയ്യുന്നു. നെല്‍പ്പാടങ്ങളില്‍ നെല്ലിനുപുറമേ വാഴ, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യുന്നു.

ഈ പഞ്ചായത്തില്‍ സംസ്ഥാന ശരാശരിയോളം മഴ ലഭിക്കുന്നു. ശക്തിയായി കാലവര്‍ഷവും നീണ്ട വരള്‍ച്ചയും അനുഭവപ്പെടുന്ന ഈ പഞ്ചായത്തിലും ഏറ്റവും അധികം മഴ ലഭിക്കുന്നത് ജൂണ്‍, ജൂലൈ മാസങ്ങളിലാണ്.

🏢

Block Panchayat

നേമം

🗳️

Assembly Constituency

കാട്ടാക്കട

🏛️

Parliament Constituency

ആറ്റിങ്ങല്‍

📍

Taluk

കാട്ടാക്കട

🧭 പഞ്ചായത്തിന്റെ അതിരുകൾ

Geographical Boundaries

N
വടക്ക് വിളപ്പില്‍ പഞ്ചായത്ത്
E
കിഴക്ക് മലയിന്‍കീഴ് പഞ്ചായത്ത്
S
തെക്ക് പള്ളിച്ചല്‍ പഞ്ചായത്ത്
W
പടിഞ്ഞാറ് തിരുവനന്തപുരം കോർപ്പറേഷന്‍

🏛️ തദ്ദേശ ഭരണ നേതൃത്വം

Local Administration

👤
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ് സുരേഷ്കുമാർ
👥
ജില്ലാ പഞ്ചായത്ത് അംഗം വിളപ്പില്‍ രാധാകൃഷ്ണന്‍
🏢
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ പ്രീജ

🌱 പ്രദേശത്തിന്റെ പ്രധാന സവിശേഷതകൾ

🏔️

വൈവിധ്യമാർന്ന ഭൂപ്രകൃതി

കുന്നുകൾ, സമതലങ്ങൾ, പാടശേഖരങ്ങൾ, പാറക്കൂട്ടങ്ങൾ എന്നിവ ഉൾപ്പെടുന്ന ഭൂപ്രദേശം.

💧

ജലസ്രോതസ്സുകൾ

കരമനയാർ, കുളങ്ങൾ, കിണറുകൾ, തോടുകൾ എന്നിവ പ്രധാന ജലസ്രോതസ്സുകളാണ്.

🌾

കാർഷിക മേഖല

നെല്ല്, വാഴ, തെങ്ങ്, മരച്ചീനി, റബ്ബർ, പച്ചക്കറികൾ തുടങ്ങിയവ കൃഷി ചെയ്യുന്നു.

🌧️

മഴയും കാലാവസ്ഥയും

സംസ്ഥാന ശരാശരിയോട് സമാനമായ മഴ ലഭിക്കുന്ന പ്രദേശത്ത് ജൂൺ, ജൂലൈ മാസങ്ങളിൽ കൂടുതൽ മഴ ലഭിക്കുന്നു.

© വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് • ജനക്ഷേമം • സമഗ്ര വികസനം • സുസ്ഥിര ഭാവി