പ്രോജക്ട് അസിസ്റ്റൻറ് നിയമനം
November 10, 2026
വിളവൂർക്കൽ ഗ്രാമപഞ്ചായത്തിൽ ഒഴിവുള്ള പ്രോജക്ട് അസിസ്റ്റൻറിൻറെ ഒഴിവിലേയ്ക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ത്രിവൽസര ഡിപ്ലോമ ഇൻ കോമേഴ്ഷ്യൽ പ്രാക്ടീസസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനും യോഗ്യതയുള്ള 18 നും 30 നും ഇടയിൽ പ്രായമുള്ള അപേക്ഷകർ 20/11/2026 തീയതി 4 മണിക്കകം സെക്രട്ടറിക്ക് അപേക്ഷ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9633004233 എന്ന നമ്പറിൽ ബന്ധപ്പെടുക.